//
5 മിനിറ്റ് വായിച്ചു

കോവോവാക്‌സ് വാക്‌സിന് അടിയന്തര അനുമതി നൽകി ലോകാരോഗ്യ സംഘടന

പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. 12-17 വയസ് പ്രായപരിധിയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്‌സിനാണിത്. ഇത് കൊവിഡ് 19 നെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികകല്ലാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.18 വയസ്സിന് താഴെയുള്ള നമ്മുടെ ഭാവി തലമുറകളെ സംരക്ഷിക്കാൻ ഈ വാക്‌സിന് കഴിയും. ഇപ്പോൾ കോവോ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നു.സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവോ വാക്‌സ് വാക്‌സിനിന് അനുമതി നൽകുന്നതിലൂടെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകാനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!