യുദ്ധവും സംഘർഷവും മനുഷ്യൻ്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണെന്നും സംഘർഷമില്ലാത്ത ഒരു ലോകമാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷങ്ങളെയാണ് കൊന്നൊടുക്കുന്നതെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ലോകത്തിന് വേണ്ടി സമാധാനത്തിനും അഹിംസക്കും വേണ്ടി ആരംഭിച്ച 3ാമത് ലോക മാർച്ചിന് കണ്ണൂർ കോർപ്പറേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വേൾഡ് മാർച്ച് ആഗോള തലവൻ റാഫേൽ ഡിലാ റൂബിയ, ഡീഗോ മൗണ്ടൻ ബാൻ അഡ്വ നെയ്യപ്പൻ, തുളസി എന്നിവർ നയിച്ച സംഗത്തിനായിരുന്നു സ്വീകരണം നൽകിയത്. അംഗങ്ങളെ ഷാൾ അണിയിച്ചും മൊമൻ്റോ നൽകിയുമാണ് സ്വീകരിച്ചത്.ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ രാഗേഷ്, പി ഷമീമ, സുരേഷ് ബാബു എളയാവൂർ, വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ കൂക്കിരി രാജേഷ്, കെ.പി റാഷിദ്, ബീബി , പി.വി ജയസൂര്യൻ, അഷ്റഫ് ചിറ്റുള്ളി , സെക്രട്ടറി ടി.ജി അജേഷ്, അഡി.സെക്രട്ടറി ഡി അജയകുമാർ എന്നിവർ പങ്കെടുത്തു.