/
7 മിനിറ്റ് വായിച്ചു

ഉച്ചയോടെ തിരുവനന്തപുരത്ത്‌; നാളെ രാവിലെ കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയിൽ

തിരുവനന്തപുരം > ബംഗളുരുവില്‍ ചികില്‍സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കുമെന്ന് കുടുംബവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

യാത്ര ഇങ്ങനെ: ബെംഗളുരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുവരും. പിന്നീട് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഇന്ന് വൈകീട്ട്‌ ഭൗതികശരീരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിരികെ ഇന്ദിരാഭവനില്‍ കൊണ്ടുവന്ന് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി സൗകര്യമൊരുക്കും. അവിടെ നിന്നും രാത്രിയോടെ “പുതുപ്പള്ളി ഹൗസി’ ലേക്ക് തന്നെ മൃതദേഹം എത്തിക്കും. ബുധനാഴ്‌ച പുലര്‍ച്ചെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!