4 മിനിറ്റ് വായിച്ചു

ഇത്‌ ഏറ്റവും ചൂടേറിയ മാസം: നാസ

ജനീവ
ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ ലോകമെങ്ങും സംഭവിക്കുകയാണ്‌. യുഎസ്‌, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ, ചൈന എന്നിവിടങ്ങളിൽ റെക്കോഡ്‌ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചില്ലെങ്കിൽ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാർദ്‌ സ്‌പേസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഗാവിൻ ഷ്മിത്‌ പറഞ്ഞു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ ആഗസ്ത്‌ അവസാനംവരെ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന്‌ ലോക കാലാവസ്ഥാ സംഘടനയും മുന്നറിയിപ്പ്‌ നൽകി. വടക്കേ അമേരിക്ക, ഏഷ്യ, വടക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരുംദിനങ്ങളിലും കടുത്ത ചൂട്‌ തുടരും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!