//
3 മിനിറ്റ് വായിച്ചു

തോട്ടട വെസ്റ്റ് യുപി സ്കൂൾ കെട്ടിടോദ്ഘാടനം 23 ന്

കണ്ണൂർ: തോട്ടട വെസ്റ്റ് യുപി സ്കൂൾ കെട്ടിടോദ്ഘാടനം ജൂലൈ 23 ന് കാലത്ത് 10 ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ സതീഷ് സുബ്രമണ്യം ഉൾപ്പെടുന്ന 1982 വർഷത്തെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് കണ്ണൂർ മേയർ അഡ്വ ടി ഒ മോഹനൻ വിദ്യാർത്ഥികൾക്ക് സമർപ്പിക്കും .എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.വാർത്താ സമ്മേളനത്തിൽ വി കെ രഞ്ജിത്ത് കുമാർ, കെ സി ഗിരീഷ് ബാബു, കെ ലത്തീഷ്, എൻ വി രാജീവൻ , എ ഐറിഷ് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!