കാസർകോഡ്: കോളജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കാഞ്ഞങ്ങാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്ത് കല്ലൂരാവി സ്വദേശി അബ്ദുൾ ഷുഹൈബിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സ്വകാര്യചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണി; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് അറസ്റ്റിൽ
