തളിപ്പറമ്പ് | തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു. കപ്പാലത്തെ സി ജാഫര്‍, തൃച്ചംബരം സ്വദേശി എസ് മുനീര്‍, പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.
നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.