//
15 മിനിറ്റ് വായിച്ചു

‘എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല, എന്റെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു’: ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കംഫര്‍ട്ടബിളായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തന്നെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു, വിജയ പ്രതീക്ഷയില്‍ ഒരു സംശയവുമില്ലെന്നും ജോ ജോസഫ് പ്രതികരിച്ചു.

ജോ ജോസഫിന്റെ പ്രതികരണം- ‘

എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല. ഒരു കാര്യം ഏല്‍പ്പിച്ചതില്‍ വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടുണ്ട്. താഴെ തട്ട് മുതല്‍ മേല്‍തട്ട് വരെ എല്ലാവരും പ്രവര്‍ത്തിച്ചു. വിജയപ്രതീക്ഷയില്‍ ഒരു സംശയവുമില്ല.വളരെ കംഫര്‍ട്ടബിളായ മെജോറിറ്റിയില്‍ വിജയിക്കും. ഭരണ മാറ്റമില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പോടെ മാറ്റമുണ്ടാവുക തൃക്കാക്കരയ്ക്ക് മാത്രമായിരിക്കും. തൃക്കാക്കരയില്‍ വികസനം പലതും നടക്കുന്നില്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു ഭരണപക്ഷ എംഎല്‍എ വേണമെന്ന ആഗ്രഹം ജനങ്ങള്‍ക്കും ഉണ്ടായിരുന്നു.രണ്ടാമത് ചിട്ടയായ പ്രവര്‍ത്തനമാണ്. ഓരോ വോട്ടര്‍മാരേയും കണ്ടുള്ള പ്രവര്‍ത്തനമാണ്. അതിനാല്‍ കണക്കുകള്‍ കൃത്യമാണ്. വികസനത്തെ കുറിച്ച് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിച്ചു. പോളിംഗ് കുറഞ്ഞത് ആരെയാണ് ബാധിക്കുകയെന്നത് യുഡിഎഫ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാം. എല്‍ഡിഎഫിന്റേ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി വോട്ട് എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. ‘ ജോ ജോസഫ് പറഞ്ഞു.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും പ്രതികരിച്ചത്.വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും തൃക്കാക്കര തന്നെ കൈവിടില്ലെന്നും ഉമ തോമസ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോവുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. പോളിഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്നും ഉമ തോമസ് പറഞ്ഞു.പോളിംഗ് ശതമാനത്തിലെ കുറവ് ബൂത്തടിസ്ഥാനത്തില്‍ ചിന്തിക്കുകയാണെങ്കില്‍ മരണപ്പെട്ട കണക്കെടുത്താല്‍ 10 ശതമാനത്തോളം പേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. അത് ചെയ്തിട്ടില്ല. വോട്ട് ചെയ്യാനെത്താന്‍ പറ്റാത്ത വിദേശത്തുള്ളവരും ഉണ്ട്. ഈ ലിസ്റ്റുകളെല്ലാം നോക്കുമ്പോള്‍ വോട്ടിംഗ് ശതമാനം കുറവാണന്ന് തോന്നിയിട്ടില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.ഞാന്‍ നല്ലപോലെ വിശ്വസിക്കുന്നു തൃക്കാക്കര എന്നെ കൈവിടില്ല എന്ന്. എല്ലാത്തിനും മുകളിലുള്ള ഈശ്വരനില്‍ വിശ്വസിക്കുന്നു.മാധ്യമങ്ങള്‍ക്കും ഒരുപാട് നന്ദിയുണ്ട്. ജനങ്ങളോട് പറയാനഗ്രഹിച്ച കാര്യങ്ങള്‍ അവരിലെത്തിച്ചത് മാധ്യമങ്ങളാണെന്നും ഈ പിന്തുണ തുടര്‍ന്നും ഉണ്ടാവണമെന്നും ഉമ തോമസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!