തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാംഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്. ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സർക്കാരിനെതിരാണെന്നും സർക്കാർ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാൽ തെറ്റായ നിഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയിൽ എൽഡിഎഫഅ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതൽ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞുവെന്ന് പറയാൻ സാധിക്കില്ല – എം സ്വരാജ് പറഞ്ഞു.മൂവായിരത്തോളം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായി ലഭിച്ചത്.മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.