കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവ് കെഎസ് അരുണ്‍കുമാറിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ റിജില്‍ മാക്കുറ്റി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും തമ്മിലുള്ള ഈഗോയെത്തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും അരുണ്‍കുമാറിനെ വെട്ടിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പ്രതികരണം. നേരത്തെ, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനായ കെഎസ് അരുണ്‍കുമാറിന്റെ പേര് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുകയും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് പിന്നാലെ അദ്ദേഹം മത്സരിക്കുമെന്ന വാര്‍ത്തയും വന്നിരുന്നു.തൃക്കാക്കരയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടി തോമസ് 14,329 വോട്ടിനാണു ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് 33.32 %, എന്‍ഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.തൃക്കാക്കരയും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് ഇടതുപക്ഷ ലക്ഷ്യം.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.
‘പി രാജീവ്, എം സ്വരാജ് എന്നിവരുടെ ഈഗോ’; അരുണ്‍കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിയതിനെതിരെ റിജില്‍ മാക്കുറ്റി
Image Slide 3
Image Slide 3