//
5 മിനിറ്റ് വായിച്ചു

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. വെള്ളിയാഴ്‌ച വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 30-നാണ്‌ പൂരം. മെയ്‌ ഒന്നിന്‌ പുലർച്ചെ വെടിക്കെട്ടും ഉച്ചക്ക് സമാപന വെടിക്കെട്ടും നടക്കും.

പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന മറ്റ് 8 ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കുന്നത്തോടെ പൂരാഘോഷത്തിന് തുടക്കമാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!