തിരുവനന്തപുരം: യാത്രക്കാരുമായി ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുകരമന കളിയിക്കാവിള ദേശീയപാതയില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്60 യാത്രക്കാരുമായി പോയ ബസിന്റെ ടയറാണ് ഇളകിത്തെറിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെയാണ് യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്തിരുവനന്തപുരം ഭാഗത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ദേശീയപാതയില്‍ വെടിവെച്ചാന്‍കോവിലിലാണ് അപകടത്തിൽപെട്ടത്മുന്നിൽ ഡ്രൈവറുടെ വശത്തെ ടയര്‍ ഇളകി തെറിക്കുകയായിരുന്നു. ടയര്‍ ഇളകിമാറിയതോടെ നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളിലിടിക്കാതെ ഏറെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്.