മാഡ്രിഡ്> സ്പെയിനിൽ പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർടിക്ക് ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ്. മേയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പാർലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഈവർഷം ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത്തവണ ഒരു പാർടിക്കും ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്നാണ് അഭിപ്രായ സർവേകൾ. 15 ഇടതുപക്ഷ പാർടികളുടെ സഖ്യം ശക്തമായി മത്സരംഗത്തുണ്ട്. എന്നാൽ “നവനാസി’കളെന്ന വിശേഷമുള്ള തീവ്ര വലതുപക്ഷമായ വോക്സ് പാർടിയും മധ്യവലതുപക്ഷമായ പോപ്പുലർ പാർടിയും വിജയപ്രതീക്ഷ വച്ചുപുലർത്തുന്നു. 1975ൽ ഏകാധിപതി ഫ്രാൻസികോ ഫ്രാൻകോയുടെ മരണശേഷം തീവ്രവലതുപക്ഷ പാർടികൾക്ക് സ്പെയിനിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല.