//
6 മിനിറ്റ് വായിച്ചു

പ്ലെയര്‍ ഉപയോഗിച്ച് പല്ലു പറിക്കല്‍, ജനനേന്ദ്രിയം തകര്‍ക്കല്‍; എഎസ്പിയുടെ കസേര തെറിച്ചു

ചെന്നൈ: അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ ആരോപണനവിധേയനായ എഎസ്പി ബല്‍വീര്‍ സിംഗിന്റെ കസേര തെറിച്ചു. പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്തു, ജനനേന്ദ്രിയം തകര്‍ത്തു തുടങ്ങിയ ആരോപണങ്ങളാണ് ബല്‍വീര്‍ സിംഗിനെതിരെ ഉയര്‍ന്നത്. മര്‍ദ്ദനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിജിപി സി ശൈലന്ദ്ര ബാബു, ബല്‍വീര്‍ സിംഗിനെ അടിയന്തരമായി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ദക്ഷിണ മേഖല ഐജിക്കാണ് അധിക ചുമതല.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരകളുടെ വീടുകളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തിയിരുന്നു. അംബാസമുദ്രം, വിക്രമസിഗപുരം പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും എഫ്‌ഐആര്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വേദ നാരായണന്‍, ചെല്ലപ്പ, സൂര്യ, മാരിയപ്പന്‍ തുടങ്ങിയവരാണ് ബല്‍വീര്‍ സിംഗിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!