//
13 മിനിറ്റ് വായിച്ചു

വടക്കെ മലബാറിൽ ആദ്യമായി വെന്‍ട്രിക്യുലിയോ ഏട്രിയല്‍ ഷണ്ടിംഗ് ചികിത്സാ രീതി ആസ്റ്റര്‍ മിംസിലൂടെ

കണ്ണൂര്‍: അത്യപൂര്‍വ്വമായ വെന്‍ട്രിക്യുലിയോ ഏട്രിയല്‍ ഷണ്ടിംഗ് എന്ന ചികിത്സാ രീതിയിലൂടെ അറ് വയസ്സുകാരന്റെ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.വടക്കെ മലബാറിൽ ആദ്യമായാണ് അപൂര്‍വ്വമായ ഈ ചികിത്സാ രീതി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്.കടുത്ത ചുമയും ശ്വാസം മുട്ടലുമായാണ് കുഞ്ഞ് ചികിത്സ തേടിയെത്തിയത്. തലച്ചോറിനകത്ത് വെള്ളക്കെട്ടുണ്ടാകുന്ന രോഗാവസ്ഥ ജന്മനാല്‍ തന്നെ കുട്ടിക്കുണ്ടായിരുന്നു. ഇതിന് പ്രതിവിധിയായി തലച്ചോറില്‍ നിന്ന് വയറിലേക്ക് വെള്ളം നീക്കം ചെയ്യാനുള്ള ഷണ്ടിംഗ് മുന്‍പ് നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയും തുടര്‍ന്ന് തലച്ചോറില്‍ നിന്ന് നെഞ്ചിലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കുട്ടിക്ക് ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടത്.

 

ഈ അവസ്ഥ തുടര്‍ന്ന് കഴിഞ്ഞാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കില്ല എന്ന വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അവലോകനത്തിലാണ് തലച്ചോറിലെ വെള്ളം ഹൃദയത്തിലേക്കെത്തിക്കുവാനുള്ള മാര്‍ഗ്ഗം മാത്രമാണ് ശരിയായ പ്രതിവിധി എന്ന് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ തലച്ചോറില്‍ ദ്വാരം സൃഷ്ടിച്ച് നേര്‍ത്ത് ട്യൂബ് വഴി അമിതമായ വെള്ളം ഹൃദയത്തിലെത്തിക്കുന്ന പ്രക്രിയയെ വെന്‍ട്രിക്യൂലിയോ ഏട്രിയല്‍ ഷണ്ടിംഗ് എന്നാണ് പറയുക. സാധാരണ ഷണ്ടിംഗിനെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാണ് ഈ പ്രക്രിയ.

 

കുഞ്ഞിനെ വെന്‍ട്രിക്യൂലിയോ ഏട്രിയല്‍ ഷണ്ടിംഗിന് വിധേയനാക്കുകയും ശസ്ത്രക്രിയത വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ‘ ഈ രീതിയിലൂടെ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം രക്ഷപ്പെടുത്തിയെടുക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. നെഞ്ചിലെ ട്യൂബ് എടുത്ത് മാറ്റിയതിന് ശേഷമാണ് പുതിയ ട്യൂബ് ഹൃദയത്തിലേക്ക് നിക്ഷേപിച്ചത്. കുട്ടിക്ക് ഭാവിയില്‍ ഇനി മറ്റ് ബുദ്ധിമുട്ടുകളൊന്നും തന്നെ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്’ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സീനിയര്‍ കണ്‍സല്‍ട്ടന്റ് പിടിയാട്രിക് ന്യൂറോസര്‍ജന്‍ ഡോ. മഹേഷ് ഭട്ട് പറഞ്ഞു. ശസ്ത്രക്രിയക്ക് ഡോ. മഹേഷ് ഭട്ട്, പിടിയാട്രിക് വിഭാഗം ഹെഡ് ഡോ. നന്ദകുമാർ അനാസ്തേഷ്യ വിഭാഗം ഹെഡ് ഡോ.സുപ്രിയ രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!