/
4 മിനിറ്റ് വായിച്ചു

പഴശ്ശി പദ്ധതിയുടെ ജലസംഭരണ പ്രദേശത്ത് നിന്ന് മരങ്ങൾ മുറിച്ചു കടത്തി

ഇരിക്കൂർ | പടിയൂർ നിടിയോടിയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണ പ്രദേശത്ത് വനം വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ അജ്ഞാത സംഘം മുറിച്ചു കടത്തി. മുപ്പതിലേറെ അക്കേഷ്യ, മാഞ്ചിയം മരങ്ങളാണ് മോഷണം പോയത്.

ആവർത്തന കൃഷിയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പാണ് മരങ്ങൾ നട്ടു പിടിപ്പിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്ന ഗേറ്റ് സാമൂഹിക വിരുദ്ധർ തകർത്തിരുന്നു. പിന്നീട് പുഴക്കര വികസന സമിതിയും ഇരിക്കൂർ പൊലീസും ചേർന്ന് ഇവിടേക്ക് ഉള്ള പ്രവേശനം തടയുന്നതിന്റെ ഭാഗമായി ഗേറ്റ് സ്ഥാപിച്ചിരുന്നു. രാത്രി പുഴ വഴി മരങ്ങൾ മുറിച്ച് കടത്തിയതായാണ് സൂചന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!