തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആദ്യമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു.14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഇതിനിടയിൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തുർക്കി ഭൂചലനം; മരണ നിരക്ക് 4300 കടന്നു, മരണ സംഖ്യ ഉയരാൻ സാധ്യത
