കിഴക്കമ്പലത്ത് വിളക്കണക്കൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. ഇതിനിടയിലുണ്ടായ സംഘർഷത്തിലാണ് ദീപുവിന് പരുക്കേറ്റത്. ആന്തരീക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമുണ്ടായെന്ന് വ്യക്തമായത്. വിദഗദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിൽ ലൈറ്റ് അണച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എൽഇഡി സ്ട്രീറ്റ്‌ലൈറ്റ് പദ്ധതി തടഞ്ഞ എംഎൽഎയ്‌ക്കെതിരെ വിഴക്കണക്കൽ സമരം സംഘടിപ്പിച്ചത്. വൈദ്യുതി പോസ്റ്റിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ ട്വന്റി20 കോർഡിനേറ്റർ സാബു എം ജേക്കബ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് എം ബഷീർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.വഴിവിളക്കുകൾ സ്ഥാപിക്കാൻ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരിൽ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നതെന്നാണ് പ്രധാന ആരോപണം. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചരണം. വൈദ്യുതി പോസ്റ്റിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ ഏതെങ്കിലും വ്യക്തിക്കോ സംഘടനകൾക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നൽകിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി20 നടപടി. നവമാധ്യമങ്ങൾ വഴിയാണ് ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരം നടത്തുന്നത്.