//
7 മിനിറ്റ് വായിച്ചു

കാര്യവട്ടം ഗ്രീൻഫീൽഡിൽ വീണ്ടും ട്വന്റി 20; ഇന്ത്യ– ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്

തിരുവനന്തപുരം> ലോകകപ്പ്‌ ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങൾക്ക്‌ വേദിയാകുന്നതിനൊപ്പം മറ്റൊരു പ്രധാന ടൂർണമെന്റുകൂടി കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി– 20 മത്സരത്തിനാണ്‌ ഗ്രീൻഫീൽഡ്‌ വേദിയാകുന്നത്‌. ലോകകപ്പ്‌ അവസാനിച്ച്‌, തൊട്ടടുത്ത ആഴ്‌ചതന്നെ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്‌.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച്‌ ട്വന്റി–20 മത്സരങ്ങളിൽ ഒരെണ്ണം കാര്യവട്ടത്താണ്‌. നവംബർ 26 ഞായറാഴ്‌ച നടക്കുന്ന രണ്ടാമത്തെ മത്സരത്തിനാണ്‌ ഗ്രീൻഫീൽഡ്‌ വേദിയാകുന്നത്‌. ഒക്‌ടോബർ 5 മുതൽ  നവംബർ 19 വരെയാണ്‌ ലോകകപ്പ്‌ മത്സരങ്ങൾ നടക്കുന്നത്‌. ഇന്ത്യയും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള എട്ട്‌ ടീമുകളുടെ  4 സന്നാഹമത്സരങ്ങൾ  ഗ്രീൻഫീൽഡിലാണ്‌ നടക്കുന്നത്‌.  സെപ്‌തംബർ 29ന്‌ ന്യൂസിലൻഡ്‌-അഫ്‌ഗാനിസ്ഥാൻ, 30 ന്‌ ഓസ്‌ട്രേലിയ– നെതർലൻഡ്‌, ഒക്ടോബർ 2ന്‌ ന്യൂസിലൻഡ്‌– ദക്ഷിണാഫ്രിക്ക, 3ന്‌ ഇന്ത്യ– നെതർലൻഡ്‌ എന്നിങ്ങനെയാണ്‌ മത്സരം.

2015ൽ ഉദ്‌ഘാടനം ചെയ്‌ത ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം ഇന്ത്യയുടെ രണ്ട്‌ ഏകദിന മത്സരങ്ങൾ, മൂന്ന്‌ ട്വന്റി– ട്വന്റി എന്നിവയ്‌ക്ക്‌ വേദിയായി. നാലു മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു വിജയം. 2019 ലെ  ട്വന്റി– ട്വന്റിയിൽ വെസ്‌റ്റ്‌ ഇൻഡീസിനായിരുന്നു ജയം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!