കാഞ്ഞങ്ങാട്: കാറിൽ കടത്തുകയായിരുന്ന ഇരുപത് ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടു പേരെ പോലീസ് പിടികൂടി. കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി അറഫ ഗ്രാൻ്റിൽ കെ.എ. മഹമ്മൂദ് (54) ,അടുക്കത്ത്ബയലിലെ എ.എ.മുഹമ്മദ് (60) എന്നിവരെയാണ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. പി .ഷൈനും സംഘവും പിടികൂടിയത്.ഇന്ന് രാവിലെ 7.30 മണിയോടെ ചിത്താരി റോഡിൽ വെച്ചാണ് പിടികൂടിയത്.കാർ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായാണ് വാഹന പരിശോധക്കിടെ 20 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത്.
,എസ്.ഐമാരായ.കെ.പി. സതീഷ്,ശരത് രാജീവൻ എ.എസ്.ഐ. രാമചന്ദ്രൻ ഡി വൈ .എസ് .പി . യുടെ സ്ക്വാഡ് അംഗങ്ങളാ എഎസ്.ഐ. അബൂബക്കർ സിവിൽ പോലീസ് ഓഫീസർമാർ നികേഷ്, സജിത്ത് എന്നിവരും ഉണ്ടായിരുന്നു