/
2 മിനിറ്റ് വായിച്ചു

രണ്ട് യുവാക്കൾ കടലിൽ മുങ്ങി മരിച്ചു

നീലേശ്വരം | തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങി മരിച്ചു. അഴിത്തല ബോട്ട് ജെട്ടി – നടുവില്‍ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടം.

തൈക്കടപ്പുറം സ്വദേശികളായ രാജേഷ് (35), സനീഷ് (34) എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധത്തിന് ഇടയിൽ അപകടത്തിൽപ്പെട്ട രാജേഷ് മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!