/
8 മിനിറ്റ് വായിച്ചു

ഓണം അവധിക്ക് ഉല റെയിൽ 
വീണ്ടും കേരളത്തിൽ

കോഴിക്കോട്‌
കേരളത്തിൽനിന്ന്‌ ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ, ഗോവ എന്നിവിടങ്ങൾ  സന്ദർശിക്കുന്ന  എട്ട്  ദിവസ യാത്രയാണ്‌.  ആഗസ്‌ത്‌  23 ന്‌ കേരളത്തിൽനിന്ന്‌ തുടങ്ങി  ഗോവയിൽ ഓണാഘോഷത്തിന് ശേഷം 30ന്‌  തിരികെ എത്തും.   തേർഡ് എസി, സ്ലീപ്പർ ക്ലാസ്‌, പാൻട്രി കാർ, ഡെയിനിങ് കാർ  അടങ്ങുന്ന പുത്തൻ കോച്ചുകളോടുകൂടിയ ഉല റെയിൽ കേരളത്തിൽനിന്നും സംഘടിപ്പിക്കുന്ന അഞ്ചാമത് യാത്രയാണ് വെക്കേഷൻ സ്പെഷ്യൽ ഓണം ബൊണാൻസാ.

ദക്ഷിണേന്ത്യൻ ഭക്ഷണം, കാഴ്‌ചകൾ കാണാനുള്ള വാഹനം, താമസം, ടൂർ മാനേജർ,  കോച്ച് സുരക്ഷ,  ട്രാവൽ  ഇൻഷുറൻസ്, എൽടിസി ക്ലെയിം ചെയ്യുന്നതിനാവശ്യമായ ബിൽ എന്നീ സൗകര്യം ലഭ്യമാണ്‌. കംഫോർട്ട്‌, ഇക്കോണമി, ബഡ്ജറ്റ് എന്നീ  വിഭാഗങ്ങൾ തിരഞ്ഞെടുക്കാം 7800  രൂപ മുതലാണ് നിരക്കുകൾ.
കേരളത്തിൽനിന്ന്‌ ബുക്ക് ചെയ്യുന്നവർക്ക്‌   തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌   റെയിൽവേ സ്റ്റേഷനുകളിൽനിന്നും  കയറാം.  കൂടുതൽ വിവരങ്ങൾക്കും ബുക്ക്‌ ചെയ്യാനും  ട്രാവൽ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നീ ഓഫിസുകളുമായോ ഓൺലൈൻ ബുക്കിങ്ങിന് raitloursim.com എന്ന സൈറ്റിലോ   8956500600 എന്ന നമ്പറിലോ  ബന്ധപ്പെടാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!