/
16 മിനിറ്റ് വായിച്ചു

ലോക ടൂറിസം രംഗത്ത് വടക്കൻ കേരളത്തെ മുൻനിരയിലെത്തിക്കാൻ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ തുടക്കം

ടൂറിസം ഡിപ്പാർട്മെന്റ്, നോർത്ത് മലബാർ ചേമ്പർ ഓഫ്‌ കൊമെഴ്‌സ് കിയാൽ, കാനന്നൂർ റോട്ടറി എന്നിവരുമായി സഹകരിച്ച്, ലോക ടൂറിസം രംഗത്ത് വടക്കൻ കേരളം അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരമേകാനുള്ള പരിശ്രമങ്ങൾക്ക് ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു .ഹോട്ടൽ ബ്രോഡ് ബീനിൽ സംഘടിപ്പിച്ച മലബാർ ടൂറിസം ഇനീഷ്യേറ്റീവിന്റെ പ്രഖ്യാപന ചടങ്ങിൽ ആസ്റ്റർ ഗ്രൂപ്പ്‌ ചീഫ് ഓഫ് സർവീസ് എക്സലൻസ് ഡേവിഡ് ബൂഷേ മുഖ്യാതിഥിയായി.കേരളത്തിന്റെ പ്രകൃതി ഭംഗിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഇവിടത്തെ ചികിത്സ മേഖലയുടെ ഉന്നത നിലവാരവും കുറഞ്ഞ ചിലവും ലോകത്തിന്റെ ശ്രദ്ധയിൽ എത്തേണ്ടതുണ്ടെന്നും ഇത് കണ്ണൂർ ഉൾപ്പെടുന്ന ഉത്തരകേരളത്തിന്റെ പൊതു ടൂറിസം മേഖലയ്ക്കും ഹെൽത്ത് ടൂറിസത്തിനും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഉത്തരകേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറവായ സാഹചര്യത്തെ അതിജീവിക്കാൻ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കൽ ജേർണലുകൾ,ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ,സർക്കാർ പ്രതിനിധികൾ,ഹെൽത്ത് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ മുതലായവരെ മലബാറിലേക്ക് നേരിട്ട് എത്തിക്കുകയും ഇവിടത്തെ ടൂറിസം മേഖലയുടെ വളർച്ചക്കുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂര്‍-കാസര്‍ഗോഡ് ഉള്‍പ്പെടുന്ന ഉത്തര മലബാറിന്റെ പ്രകൃതി ഭംഗി, ചരിത്രപരമായ സവിശേഷതകള്‍, കാലാവസ്ഥ, ചെലവ് കുറഞ്ഞതും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിപാലനം, സാംസ്‌കാരിക മികവ്, പാരമ്പര്യ കലാമേഖലകള്‍, സവിശേഷമായ ഭക്ഷണ പാരമ്പര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ടൂറിസം വികസന പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് . ഇത്തരം പദ്ധതികള്‍ പുരോഗമിക്കുന്നതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് അവരുടെ സാംസ്‌കാരികമായ സവിശേഷതകള്‍ക്കനുസരിച്ചുള്ള ആതിഥേയത്വ രീതികളില്‍ പരിശീലനം നല്‍കാനുള്ള നടപടികളും സ്വീകരിക്കും. ആശുപത്രികള്‍, ടൂറിസം സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവര്‍ക്കെല്ലാം ഇതിനാവശ്യമായ പരിശീലനം നല്‍കും. പത്ര സമ്മേളനത്തില്‍ ആസ്റ്റർ ഗ്രൂപ്പ്‌ ചീഫ് ഓഫ് സർവീസ് എക്സലൻസ്  ഡേവിഡ് ബൂഷേ, ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോക്ടർ സൂരജ് കെ എം, കേരള ടുറിസം ഡയറക്ടർ പ്രശാന്ത് വാസുദേവ്, കേനന്നൂർ റോട്ടറി ക്ലബ്‌ സെക്രട്ടറി ഡോക്ടർ ജോസഫ് ബെനെവൻ, ആസ്റ്റർ മിംസ് കണ്ണൂർ പബ്ലിക് റിലേഷൻ ഹെഡ് നസീർ അഹമ്മദ് സി പി, ആസ്റ്റർ മിംസ് കണ്ണൂർ എ ജി എം ഓപ്പറേഷൻസ് വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!