ആഴക്കടലില്‍ മത്സ്യങ്ങള്‍ പരന്നൊഴുകുന്നതിനു സമാനമായുള്ള വിസ്മയ കാഴ്ചകളുമായി അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം എക്‌സിബിഷന്‍- അക്വാ എക്‌സ്‌പോയ്ക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി.120 അടിയിലേറെ നീളമുള്ള ടണല്‍ അക്വേറിയമാണ് മുഖ്യ ആകര്‍ഷണം.
മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിനോദ്കുമാര്‍ സബര്‍വാള്‍,അഡ്വ.പി.ഒ.രാധാകൃഷ്ണന്‍,ബീരാന്‍കുട്ടി,അബ്ദുള്‍ നാസര്‍,മനോജ്,ശശികുമാര്‍,ജയശ്രീ,അഡ്വ.സുജിത എന്നിവര്‍ സംബന്ധിച്ചു. 120 അടിയിലേറെ നീളമുള്ള ടണല്‍ അക്വേറിയമാണ് മുഖ്യ ആകര്‍ഷണം. ലക്ഷങ്ങള്‍ വിലയു ള്ള വൈവിധ്യമാര്‍ന്ന ശുദ്ധജല മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളും ഒട്ടേറെ അക്വേറിയങ്ങളിലായി പ്രദര്‍ശനത്തിനുണ്ട്.വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ യുള്ള അപൂര്‍വ മത്സ്യങ്ങളും രാത്രിയില്‍ മനുഷ്യന്റെ ശബ്ദത്തില്‍ കരയുന്ന റെട്ടെയില്‍ ക്യാറ്റ് ഫിഷ്, അലിഗെറ്റര്‍ ഗാര്‍, അക്രമകാരിയായ പിരാന, കൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, മത്സ്യങ്ങളില്‍ സുന്ദരിയായ മിസ്‌കേരള ഫിഷ് എന്നിവയുടെ വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളതെന്ന് കണ്‍സള്‍ട്ടന്റ് പി.ഒ,രാധാകൃ ഷ്ണന്‍, കോ ഓര്‍ഡിനേറ്റര്‍ ബീ രാന്‍കുട്ടി, ഡിസൈനര്‍ അബ്ദുല്‍ നാസര്‍, മാനേജര്‍മാരായ ടി.മ നോജ്, ശശികുമാര്‍, ജയശ്രീ എന്നിവര്‍ പറഞ്ഞു.അക്വേറിയ കാഴ്ചകള്‍ക്കു പുറമെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് ഫെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയാണു പ്രദര്‍ശനം. അവധി ദിവസങ്ങളില്‍ രാവിലെ 11ന് ആരംഭിക്കും. സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ ട്രിപ്പുകളായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവുണ്ട്. ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പും സ്ഥാപനങ്ങളും സംഘങ്ങളും നിര്‍ദേശിക്കുന്നവര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കും. മാര്‍ച്ച് 5ന് സമാപിക്കും.