//
6 മിനിറ്റ് വായിച്ചു

ശമനമില്ലാത്ത ചൂട്, ഉയർന്ന താപനില മുന്നറിയിപ്പ്‌, വേനൽ മഴയിൽ 44 ശതമാനം കുറവ്

സംസ്ഥാനത്ത്‌ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്‌. പാലക്കാട്‌ താപനില 40 ഡി​ഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്‌, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം.ഇന്നലെ പാലക്കാട്ട്‌ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ്‌ ഇത്‌. ആറ് ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ്‌ ഇത്‌. ചൊവ്വാഴ്‌ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട്‌ 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തി. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു. ഇന്ന് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടെ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്‌.

മാർച്ച്‌ ഒന്നു മുതൽ സംസ്ഥാനത്ത്‌ വേനൽ മഴയിൽ 44 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 92.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 51.4 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. കണ്ണൂർ ജില്ലയിലാകട്ടെ ഇക്കാലയളവിൽ മഴയേ ലഭിച്ചില്ല. സാധാരണ 39.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ്‌ ഇത്‌. പത്തനംതിട്ട ജില്ലയിൽ മാത്രമാണ്‌ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!