നിയമസഭയിലെ തന്റെ പ്രസംഗത്തെ പി.ടി.തോമസിനും കുടുംബത്തിനും എതിരാക്കിയ സമൂഹമാധ്യമ പ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബാത്ത്റൂമില്‍ അശ്ലീലമെഴുതുന്ന അതേ മാനസികാവസ്ഥയാണ് അതെന്ന് സതീശന് പറഞ്ഞു. മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതുമൊന്നും താന്‍ സ്വപ്നം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമൊന്നും പറയാതെ ഒരു പൊതുകാര്യമാണ് അന്ന് സംസാരിച്ചത്.ഇങ്ങനെയും ചില ആളുകള്‍ രാഷ്ട്രീയത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ രോഷം. മന്ത്രിസ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ തന്റെ സ്വപ്നം അല്ല,പക്ഷേ, ഭാവി കേരളം എങ്ങനെയാകണമെന്ന് കൃത്യമായ കാഴ്ചപ്പാടുണ്ട്.ഇടക്കാലത്ത് നിന്നുപോയ വിഡിഎസ് ഡയലോഗ്സ് എന്ന യു ട്യൂബ് ചാനല്‍ ഉടന്‍ പുനരാരംഭിക്കുമെന്നും സതീശന് പറഞ്ഞു.