//
4 മിനിറ്റ് വായിച്ചു

കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; നിയമസഭാ കയ്യാങ്കളി കേസ് 26 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു.കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

ഇ.പി.ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിയത്. അന്ന് ഇ.പി.ജയരാജൻ നിർബന്ധമായി ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിചാരണ തീയതി അന്ന് തീരുമാനിക്കും.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, കെ.അജിത്, സി.കെ.സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!