//
8 മിനിറ്റ് വായിച്ചു

നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലെന്ന് ബല്‍റാം; കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രവുമായി മന്ത്രി ശിവന്‍കുട്ടി

തന്നെ നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച വി.ടി ബല്‍റാമിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രം സഹിതമാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ: ”കൃഷിപാഠം-1: വാഴയുടെ കൂമ്പ് ചീയല്‍.വാഴയുടെ കൂമ്പ് ചീയല്‍.-രോഗത്തിന് പ്രധാന കാരണം കോഴി വളത്തിന്റെയും യൂറിയയുടെയും അമിതമായ ഉപയോഗമാണ്.”

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെയായിരുന്നു ബല്‍റാമിന്റെ പരിഹാസം. ‘നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നത്. നമുക്ക് കാണാം,’ എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ ഉടനെ മന്ത്രി ശിവന്‍കുട്ടി നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് അധ്യാപകന്‍ ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!