വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്. നിലവിലെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഈ സ്ഥാനത്ത് തുടരും. എസ് സതീഷിന് പിന്‍ഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് സംസ്ഥാന അധ്യക്ഷനാവുന്നത്.25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. എസ് സതീഷ് , ചിന്താ ജെറോം , കെ യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി.ആർ രാഹുൽ , അർ ശ്യാമ , ഡോ. ഷിജുഖാൻ , രമേശ് കൃഷ്ണൻ , എം. ഷാജർ , എം വിജിൻ എംഎൽഎ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും.ജെ എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.