പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.ഈ മാസം 10 വരെ ഊർജിത വാക്സിനേഷൻ യജ്ഞത്തിൽ കേരളം. ജില്ലാ താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ നൽകും.കേരളത്തിൽ വാക്സിനേഷനായി പ്രത്യക കേന്ദ്രങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കും.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കൗമാരക്കാർക്ക് കുത്തിവയ്പ് സൗകര്യം ഒരുക്കുന്നത്. വാക്സിനേഷനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 6.79 ലക്ഷം കുട്ടികളാണ്. ഈ മാസം 10 മുതൽ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. വാക്സിനേഷന് ആയുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.