/
11 മിനിറ്റ് വായിച്ചു

‘കാൽനടക്കാർക്ക്​ ഭീഷണി’; വളപട്ടണം പോലീസ്​ സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ മാറ്റാൻ ഉത്തരവ്

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷന് സമീപം കൂട്ടിയിട്ടിരിക്കുന്ന, കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ ഒരുമാസത്തിനകം മാറ്റണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ്​ ഇവ മാറ്റാൻ ഉത്തരവായത്​. സംഭവത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ജില്ല പൊലീസ് മേധാവി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട്​ സമർപ്പിക്കണമെന്ന് കമlഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വാഹനങ്ങൾ മാറ്റാൻ ഡി.ജി.പി നിർദേശിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. ജില്ല പൊലീസ് മേധാവിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. വളപട്ടണം സ്റ്റേഷൻ പരിധിയിൽ അനധികൃത മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പിടികൂടിയ വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. കേസ് നടപടികൾ കഴിയുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലപരിമിതി പ്രധാന പ്രശ്നമാണ്.

എന്നാൽ, റോഡരികിൽനിന്ന് വാഹനങ്ങൾ മാറ്റിയൊതുക്കി അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് പരമാവധി ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്​. മിക്ക വാഹനങ്ങളും ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തുനിന്ന് മാറ്റി കിലോമീറ്ററുകൾ അപ്പുറത്തുള്ള റോഡിലേക്ക് മാറ്റുന്നതിന് സാമ്പത്തികസഹായത്തിനായി ജില്ല കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.തുക ലഭിക്കുന്നമുറക്ക്​ വാഹനങ്ങൾ പൂർണമായി യാർഡിലേക്ക് മാറ്റും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വാഹനങ്ങൾ ഒതുക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കമീഷൻ നിർദേശാനുസരണം ഭാഗികമായി മാത്രമാണ് വാഹനങ്ങൾ മാറ്റിയിട്ടുള്ളതെന്ന് പരാതിക്കാരനായ കെ.പി. അദീപ് റഹ്മാൻ കമീഷനെ അറിയിച്ചു. ഫൈബർഫോം കമ്പനി ഭാഗത്തെ അപകടകരമായ വാഹനക്കൂട്ടം മാറ്റിയിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!