/
6 മിനിറ്റ് വായിച്ചു

വളപട്ടണം പുഴയില്‍ 5 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം പുഴയില്‍ അഞ്ചുലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, യുപി ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി ഷാജിര്‍, കെ സി ജിഷ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, വൈസ് പ്രസിഡണ്ട് കെ പ്രദീപ്കുമാര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പ്രചിത്ര, പാപ്പിനിശ്ശേരി പഞ്ചായത്തംഗങ്ങളായ സി എച്ച് അബ്ദുല്‍സലാം, കെ വി മുഹ്‌സിന, ഒ കെ മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എന്‍ സതീഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!