///
3 മിനിറ്റ് വായിച്ചു

പ്രണയദിനം ‘കൗ ഹഗ് ഡേ’; വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ്

പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഇന്ത്യൻ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃസംരക്ഷണ വകുപ്പ് പറയുന്നു. അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാൽ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!