3 മിനിറ്റ് വായിച്ചു

വനിതകലാസാഹിതി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

കണ്ണൂർ: വനിതകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും സംഗീത നിരൂപകനുമായ നദീം നൗഷാദ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിത കലാസാഹിതി ജില്ലാ പ്രസിഡൻ്റ് എൻ സി നമിത അധ്യക്ഷയായി.

ജില്ലാ കമ്മിറ്റി അംഗം രേഷ്മ പരാഗൻ സ്വാഗതം പറഞ്ഞു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, പയ്യന്നൂർ മണ്ഡലം പ്രസിഡൻ്റ് രഘുവരൻ പയ്യന്നൂർ, സെക്രട്ടറി വി നാരായണൻ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, പ്രൊഫ രാജഗോപൽ, അജയകുമാർ കരിവെള്ളൂർ എന്നിവർ സംസാരിച്ചു. വനിത കലാ സാഹിതി ജില്ലാ ട്രഷറർ ബീന ചേലേരി നന്ദി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!