/
5 മിനിറ്റ് വായിച്ചു

വാവ സുരേഷ് വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യനില തൃപ്‌തികരം

കോട്ടയം > മൂർഖൻ പാമ്പിൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററിൽ തുടരുന്നു.ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ല. കടിയേറ്റ ശേഷവും പാമ്പിനെ പിടികൂടിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചത്.ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.സുരേഷിനു ദ്രാവകരൂപത്തിൽ ഭക്ഷണം നൽകാനും സാധിച്ചിട്ടുണ്ട്. മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുന്നത് ആശ്വാസകരമാണ്. അതേസമയം മൂർഖൻ പാമ്പ് കടിയേറ്റ് ശേഷവും വാവ സുരേഷ് പതറാതെ പാമ്പിനെ പിടികൂന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ വ്യക്തമാണ് പ്രാഥമിക ചികിത്സ സ്വയം നൽകുന്നതും സമചിത്തതയോടെ പാമ്പിനെ തിരികെ പിടികൂടുന്നതും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!