വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീമിന്റെ സഹോദരൻ ഷംസീനിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തീ വെപ്പെന്നാണ് പോലീസ് നിഗമനം. വിവിധ കേസുകളിൽ പിടിച്ച അഞ്ച് വാഹനങ്ങളാണ് കത്തിച്ചത്.