/
3 മിനിറ്റ് വായിച്ചു

നടുറോഡിൽ പാറക്കല്ലുകൊണ്ട് കാർ തകർത്ത് അക്രമം: 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂർ> കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിൽ കാർ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറിലെത്തിയ അഞ്ച് അക്രമികൾക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേർക്കെതിരെയുമാണ് കേസെടുത്തത്.  മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. ഇന്നലെ വൈകിട്ട് 6.10 നാണ് സംഭവം. തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്.

നേരത്തെ തൃപ്രയാറിൽ വെച്ച് നേരത്തെ രണ്ട് കാർ യാത്രക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ അക്രമം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!