/
5 മിനിറ്റ് വായിച്ചു

വി‍ഴിഞ്ഞം കലാപം ആസൂത്രിതം, നിരോധിത സംഘടന രഹസ്യ യോഗം ചേർന്നതായി ഇന്‍റലിജൻസ് കണ്ടെത്തൽ

വി‍ഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങൾ കലാപത്തിൽ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേർന്നതായും കണ്ടെത്തി. യോഗം ചേർന്നത് കോട്ടപ്പുറം സ്കൂളിൽ എന്നാണ് സംശയം. ഇന്‍റലിജൻസ് കൂടുതൽ വിവരശേഖരണം ആരംഭിച്ചു. അതേസമയം എൻ.ഐ.എയും അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി എൻ.ഐ.എ ഉദ്യോഗസ്ഥൻ വിഴിഞ്ഞം സ്റ്റേഷനിൽ എത്തി വിവരം ശേഖരിക്കുന്നുണ്ട്​.
പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും തുടര്‍ച്ചയായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയിലെ മുൻ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന. പി.എഫ്.ഐക്കാര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു സംസ്ഥാന ഇന്‍റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!