7 മിനിറ്റ് വായിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: അഡ്വ. മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: ജില്ലയിൽ വ്യാപകമായി മഴക്കെടുതിയുണ്ടായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി മണ്ണിടിച്ചലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കോളയാട് ഗ്രാമ പഞ്ചായത്തിലെ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ്, പാളയത്തു വയൽ, മാങ്ങാട്ടിടം കണ്ടേരി ഭാഗത്തും, കണ്ണവം പുഴ ഗതിമാറി ഒഴുകിയ ഭാഗം ഉൾപ്പടെയുള്ള പ്രദേശങ്ങളിലും തുടർച്ചയായ മഴകാരണം കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പാലങ്ങൾ ഒലിച്ചു പോയതു കാരണം പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ മഹാദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത ആവശ്യമാണ്. മണ്ണിടിച്ചൽ സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

ജില്ലയിൽ കോൺഗ്രസിൻ്റെ പാർട്ടി പരിപാടികൾ മാറ്റി വെച്ച് നേതാക്കളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡണ്ടിനോടൊപ്പം കെ.പി.സി.സി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ, സാജൻ ചെറിയാൻ, പി വി രമേശൻ , എം വി ചിത്രകുമാർ, ഷംഷീർ അയ്യപ്പൻതോട് തുടങ്ങിയ നേതാക്കൾ ദുരിത മേഖലകൾ സന്ദർശിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!