കണ്ണൂര്‍: നാല്പത്തി മൂന്നാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെ ഭാര്യയുമൊത്തുളള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പിണറായി വിജയന് വിവാഹ വാര്‍ഷിക വിവരം അറിയിച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് ഇതിനകം മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴെ ആശംസകള്‍ അറിയിച്ചിട്ടുളളത്. ഒന്നിച്ചുളള 42 വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടുകൂടി കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ചിരുന്നു.
1979 സെപ്തംബര്‍ രണ്ടിനായിരുന്നു പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും തമ്മിലുള്ള വിവാഹം. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്. തലശ്ശേരി ടൗണ്‍ഹാളില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ ചടയന്‍ ഗോവിന്ദന് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു.