പുതു തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ബോധം എന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കലല്ല മറിച്ച് ജനാധിപത്യബോധവും പ്രകൃതി സ്നേഹവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള മനസ്സും ഉണ്ടാകുക എന്നുള്ളതാണ് ‘പൊളിറ്റിക്കല്‍’ ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച തിളക്കം 2023 എന്ന ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുപാടുകളുടെ മാറ്റം അിറഞ്ഞുകൊണ്ടായിരിക്കണം ഉന്നത പഠനത്തിന് വിഷയങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. വിഷയത്തോട് വൈകാരിക അടുപ്പം ഉണ്ടായിരിക്കണം. വിദ്യാഭ്യാസമെന്നത് മാറ്റത്തിന്‍റെ ഉപകരണമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനൊപ്പം നാനോ റോബോട്ടുകളും ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ചുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണം
കണ്ണൂർ സാധൂ കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന ചടങ്ങിൽ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു.
പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, ഡി സി സി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ഐ.യു എം എല്‍ ജില്ലാപ്രസിഡന്‍റ് അബ്ദുള്‍ കരീം ചേലേരി, സി പി ഐ ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ് അംഗം വെള്ളോറ രാജന്‍, ആകാശ് ബൈജൂസ് ബ്രാഞ്ച് ഹെഡ് എം എസ് സൂരജ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, കെ പ്രദീപന്‍, എന്‍ ഉഷ, വി കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് പത്മശ്രീ എസ് ആര്‍ ഡി പ്രസാദിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പൊന്നാടയണിച്ചു ആദരിച്ചു.കണ്ണൂർ സാധൂ കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന ചടങ്ങിൽ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, ഡി സി സി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ഐ.യു എം എല്‍ ജില്ലാപ്രസിഡന്‍റ് അബ്ദുള്‍ കരീം ചേലേരി, സി പി ഐ ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ് അംഗം വെള്ളോറ രാജന്‍, ആകാശ് ബൈജൂസ് ബ്രാഞ്ച് ഹെഡ് എം എസ് സൂരജ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, കെ പ്രദീപന്‍, എന്‍ ഉഷ, വി കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.