ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ല. വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്. അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവർക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി.കിട്ടേണ്ടവർക്ക് മെസേജ് സെൻഡ് ആയോ എന്നതാണ് വാട്ട്സപ്പ് ഉപഭോക്താക്കളുടെ സംശയം.
‘ചില ആളുകള്‍ക്ക് നിലവില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നമുണ്ടെന്നറിയാം. കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്ക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മെറ്റ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്ട്സപ്പ് സേവനം പൂര്‍ണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.