//
9 മിനിറ്റ് വായിച്ചു

മേയർ എവിടെ? നിയമനത്തിന് പട്ടിക ചോദിച്ചതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുന്നു; പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസും യുവമോർച്ചയും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ 295 താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപറേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ ചെറിയ തോതിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

മേയറുടെ നടപടി സത്യപ്രതിഞ്ജാ ലംഘനമാണെന്നും രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ മേയറെ പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ്, യുവമോർച്ച നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം കത്ത് വിവാദമായെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെ മേയർ തയ്യാറായിട്ടില്ല.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേത‍ൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മേയറുടെ വിവാദ കത്ത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു. കഴിവുള്ളവരെയും അർഹതയുള്ളവരെയും മാറ്റിനിർത്തി സിപിഎമ്മിന് താല്പര്യമുള്ളവരെയാണ് നിയമിക്കുന്നത്, പാർട്ടി ക്രിമിനലുകളെ കുത്തിനിറയ്ക്കാനുള്ള കേന്ദ്രമായി തിരുവനന്തപുരം കോർപ്പറേഷൻ മാറിയെന്നും രാജേഷ് ആരോപിച്ചു.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!