/
5 മിനിറ്റ് വായിച്ചു

ബൈക്കിൽ യാത്രചെയ്യവേ ഹെല്‍മറ്റിന് ഉള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കൊയിലാണ്ടി | ബൈക്കിൽ യാത്ര ചെയ്യവേ യുവാവിന് ഹെൽമെറ്റിന് ഉള്ളിൽ കടന്ന് കൂടിയ പാമ്പിന്റെ കടിയേറ്റു. നടുവത്തൂർ കൊളപ്പേരി രാഹുലിനാണ് (30) കടിയേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ബൈക്കിൽ സഞ്ചരിക്കുമ്പോൾ രാഹുലിന് തലയുടെ വലത് ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു. തുടർന്ന് ഹെൽമറ്റ് ഊരിയെടുത്ത് നോക്കിയപ്പോഴാണ് ഉൾഭാഗത്ത് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്. ഹെൽമറ്റ് ഊരിയ ഉടൻ തന്നെ പാമ്പ് നിലത്ത് വീണെന്നും തുടർന്ന് ഇഴഞ്ഞ് പോയെന്നും രാഹുൽ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുക ആയിരുന്നു. 24 മണിക്കൂറിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!