സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്‍റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു.സമാനരീതിയിൽ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങൾ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ള പ്രസ്താവനയിൽ തരൂർ പറയുന്നു.