//
4 മിനിറ്റ് വായിച്ചു

വാരാന്ത്യ നിയന്ത്രണം തുടരുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ക്ലാസുകൾ വൈകീട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും, അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും. 14-ാം തിയതി മുതലാണ് 1 മുതൽ  9 വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് ആലോചന.  ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!