16 മിനിറ്റ് വായിച്ചു

വന്ദേമാതരം ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്

വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കണ്ണൂർ ഡിഫൻസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐ എ എസ് ആണ് ഗാനം പ്രകാശനം ചെയ്തത്.

ദേശഭക്തിഗാനത്തിൻ്റെ സംഗീത സംവിധാനവും സംവിധാനവും നിർവഹിച്ചത് ഡോ: രഞ്ജിത്താണ്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങളും ഉൾപ്പെടുന്ന 40 ലൊക്കേഷനുകളിലാണ് ഗാനം ചിത്രീകരിച്ചത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഗാനത്തിന് ആറു മിനിറ്റ് ദൈർഘ്യമാണുള്ളത്.


ലോക റെക്കോർഡിൻ്റെ മെഡലും സർട്ടിഫിക്കറ്റും ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐഎഎസ് ഡോക്ടർ സി വി രഞ്ജിത്തിന് കൈമാറി. ഡി എസ് സി കമാൻഡൻ്റ് പരംവീർ സിംഗ് നാഗ്ര, ക്യാപ്റ്റൻ സുശീൽ കുമാർ (നേവൽ അക്കാഡമി), വേൾഡ് റെക്കോർഡ് യൂണിയൻ ഒഫീഷ്യൽ അജൂഡിക്കേറ്റർ ഷാഹുൽ ഹമീദ് , ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ രവീന്ദ്രനാഥ് , മുൻ മിസ്റ്റർ പഞ്ചാബ് സർകർതാർ സിംഗ് , സാമൂഹിക സാംസ്കാരിക മേഖലയിലെ പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ പലതരം ഗാനങ്ങൾ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ തരംഗ മാവുകയും ചെയ്യാറുണ്ട്. എന്നാൽ യുവാക്കളിൽ ദേശ സ്നേഹം ഉണർത്തുന്ന ഗാനങ്ങൾ കുറവാണ്. വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറഞ്ഞു.ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്താണ് ഗാനം രചിച്ചത്. ഡോ. രഞ്ജിത്ത് ഈണം നൽകിയ ​ഗാനം ആലപിച്ചത് മുംബെയിലെ ഗായകനായ അസ്‌ലം കേയി ആണ്. മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയിയും ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.


നേരത്തെ കണ്ണൂർ ജില്ലയുടെ ടൂറിസത്തിനായി ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ‘ ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്‌കാരവും ഡോ സി വി രഞ്ജിത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കിയതും ഡോ. സി വി രഞ്ജിത്താണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!