ഹോംസ്റ്റേ, ഹൗസ് ബോട്ട് മേഖലകളിൽ നിലവിൽ ബിസിനസ് / തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പുതുതായി കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ്റെ ( NOMTO) ആഭിമുഖ്യത്തിൽ ‘ നൈസ് ടു മീറ്റ് യു ‘ എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 മാർച്ച് 27 ന് രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
മുൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടറും NOMTO ചീഫ് ടൂറിസം കൺസൽറ്റൻ്റുമായ പ്രശാന്ത് വാസുദേവ്, കോവളം ലീല റാവിസ് മുൻ കോർപ്പറേറ്റ് ജനറൽ മാനേജർ അജിത് കുമാർ കെ , ഹോട്ടൽ ബിനാലേ ജനറൽ മാനേജർ ജോർജ് ആൻ്റണി എന്നിവർ ഹോസ്പിറ്റാലിറ്റി പ്രാക്ടീസസ് , ഗസ്റ്റ് റിലേഷൻസ് പ്രാക്ടീസസ് , ഹൗസ് കീപ്പിംഗ് , ഹോംസ്റ്റേ – ഹൗസ് ബോട്ട് സംരഭങ്ങൾ തുടങ്ങുന്നതും അവയ്ക്ക് അംഗീകാരം നേടുന്നതുമെങ്ങനെ? തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. ഹൗസ്കീപ്പിംഗിനെ സംബന്ധിച്ച ഒരു പ്രാക്ടിക്കൽ ട്രെയിനിംഗ് ഇതിൻ്റെ ഭാഗമായി ഹോട്ടൽ ബിനാലെയിൽ നൽകും. പങ്കെടുക്കുന്നവർക്ക് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് എന്നിവ സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും – 9846550002