ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ യത്നാൽ. കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ ഭരണം നടത്തുമെന്നും ബസവനഗൗഡ പറഞ്ഞു.
വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. കുറ്റവാളികളോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു.