തളിപ്പറമ്പ്: വിദ്യാഭ്യാസ കാലത്തെ പരിചയത്തിനിടെ വിവാഹ വാഗ്ദാനം നൽകി കർണ്ണാടകയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ചെറുതാഴം വിളയാങ്കോട് കുളപ്പുറം സ്വദേശിയായ ആശുപത്രി ജീവനക്കാരൻ നവനീതി(28) നെയാണ് തളിപ്പറമ്പ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തളിപ്പറമ്പിലെ ബന്ധുവീട്ടിൽ താമസിച്ചു വരുന്ന കാസറഗോഡ് ബന്തടുക്ക സ്വദേശിനിയായ കണ്ണൂരിലെ മറ്റൊരു ആശുപത്രി ജീവനക്കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ പഠനകാലത്ത് പരിചയപ്പെട്ട യുവതിയെ അഞ്ച് വർഷകാലം പ്രണയിച്ച് ഒടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണ്ണാടക സുള്ള്യയിലെ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ യുവാവ് മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നതിനിടെയാണ് യുവതി പരാതിയുമായി തളിപ്പറമ്പ് പോലീസിലെത്തിയത്.
വിദ്യാഭ്യാസ കാലത്തെ പരിചയത്തിനിടെ വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ
